02:04am 11 November 2026
NEWS
ഓണത്തിന് കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും അധിക സര്‍വ്വീസുകള്‍
30/08/2025  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണത്തിന് കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും അധിക സര്‍വ്വീസുകള്‍

ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും.  സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും. ഇക്കാലയളവില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വ്വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വ്വീസ് നടത്തും. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈകോർട്ടിലേക്ക് രണ്ടാം തിയതി മുതൽ ഏഴാം തിയതി വരെ രാത്രി 9 മണി വരെ സർവ്വിസ് ഉണ്ടാകും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img